Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reopens

അപ്പോളോ ഗാലറി വീണ്ടും തുറന്നു

പാ​​​രീ​​​സ്: ​​​നെ​​​പ്പോ​​​ളി​​​യ​​​ന്‍റെ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ മോ​​​ഷ്ടി​​​ക്ക​​​പ്പെ​​​ട്ട ലൂ​​​വ്റ് മ്യൂ​​​സി​​​യ​​​ത്തി​​​ലെ അ​​​പ്പോ​​​ളോ ഗാ​​​ല​​​റി വീ​​​ണ്ടും തു​​​റ​​​ന്നു.

ഗാ​​​ല​​​റി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ര​​​ത്ന​​​ങ്ങ​​​ളും ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല.ഇ​​​വ മ്യൂ​​​സി​​​യ​​​ത്തി​​​ലെ കൂ​​​ടു​​​ത​​​ൽ സു​​​ര​​​ക്ഷി​​​ത​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​ശേ​​​ഷം പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്. എ​​​ന്നി​​​രു​​​ന്നാ​​​ലും മ്യൂ​​​സി​​​യ​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് 17-ാം നൂ​​​റ്റാ​​​ണ്ടി​​​ൽ നി​​​ർ​​​മി​​​ച്ച അ​​​പ്പോ​​​ളോ ഗാ​​​ല​​​റി​​​യു​​​ടെ ഉ​​​ൾ​​​ഭാ​​​ഗം ന​​​ല്ലൊ​​​രു കാ​​​ഴ്ച​​​വി​​​രു​​​ന്നാ​​​കും.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം സെ​​​പ്റ്റം​​​ബ​​​റി​​​ലാണ് ലോ​​​ക​​​ത്തി​​​ന്‍റെ മു​​​ഴു​​​വ​​​ൻ ശ്ര​​​ദ്ധപി​​​ടി​​​ച്ചു​​​പ​​​റ്റി​​​യ മോ​​​ഷ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. നെ​​​പ്പോ​​​ളി​​​യ​​​ൻ ച​​​ക്ര​​​വ​​​ർ​​​ത്തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​ത​​​ട​​​ക്കം 10.2 കോ​​​ടി ഡോ​​​ള​​​ർ മൂ​​​ല്യം വ​​​രു​​​ന്ന ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും ര​​​ത്ന​​​ങ്ങ​​​ളു​​​മാ​​​ണു പ​​​ട്ടാ​​​പ്പ​​​ക​​​ൽ അ​​​പ​​​ഹ​​​രി​​​ക്ക​​​പ്പെ​​​ട്ട​​​ത്.

സം​​​ഭ​​​വ​​​ത്തി​​​ൽ നാ​​​ലം​​​ഗ സം​​​ഘം അ​​​റ​​​സ്റ്റി​​​ലാ​​​യെ​​​ങ്കി​​​ലും മോ​​​ഷ​​​ണ​​​വ​​​സ്തു​​​ക്ക​​​ൾ വീ​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ല. മോ​​​ഷ​​​ണ​​​ശ്ര​​​മ​​​ത്തി​​​നി​​​ടെ മ്യൂ​​​സി​​​യം പ​​​രി​​​സ​​​ര​​​ത്ത് ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട ഒ​​​രു കി​​​രീ​​​ടം മാ​​​ത്ര​​​മാ​​ണു കി​​​ട്ടി​​​യ​​​ത്.

NRI

ബെ​ർ​ലി​ൻ വി​മാ​ന​ത്താ​വ​ളം വീ​ണ്ടും തു​റ​ന്നു

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച കാ​ര​ണം പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ച ബെ​ർ​ലി​ൻ ബ്രാ​ൻ​ഡ​ൻ​ബ​ർ​ഗ് വി​മാ​ന​ത്താ​വ​ളം വീ​ണ്ടും തു​റ​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ട​ച്ച വി​മാ​ന​ത്താ​വ​ളം ഉ​ച്ച​കഴിഞ്ഞാണ് തു​റ​ന്ന​ത്.

ക​ന​ത്ത മ​ഞ്ഞും അ​പ​ക​ട സാ​ധ്യ​ത​യും കാ​ര​ണം രാ​വി​ലെ ടേ​ക്ക് ഓ​ഫു​ക​ളോ ലാ​ൻ​ഡിംഗു​ക​ളോ സാ​ധ്യ​മാ​യി​രു​ന്നി​ല്ല. വി​മാ​ന​ത്താ​വ​ളം വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും കാ​ല​താ​മ​സ​ത്തി​നും വി​മാ​ന റ​ദ്ദാ​ക്ക​ലു​ക​ൾ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​മാ​ന​ത്താ​വ​ളം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

രാ​ജ്യാ​ന്ത​ര ഗ​താ​ഗ​ത കേ​ന്ദ്ര​ങ്ങ​ളാ​യ ഫ്രാ​ങ്ക്ഫ​ർ​ട്ടും മ്യൂ​ണി​ക്കും ശേ​ഷം ജ​ർ​മ​നി​യി​ലെ മൂ​ന്നാ​മ​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​മാ​ണ് ബെ​ർ​ലി​ൻ ബ്രാ​ൻ​ഡ​ൻ​ബ​ർ​ഗ്. ജ​ർ​മ​ൻ ത​ല​സ്ഥാ​ന​ത്തി​ന് തൊ​ട്ടു തെ​ക്കാ​യി സ്ഥി​തി ചെ​യ്യു​ന്ന​തും കി​ഴ​ക്ക​ൻ സം​സ്ഥാ​ന​മാ​യ ബ്രാ​ൻ​ഡ​ൻ​ബ​ർ​ഗി​ന്‍റെ ഭാ​ഗ​മാ​യ​തു​മാ​യ ഷോ​നെ​ഫെ​ൽ​ഡ് പ​ട്ട​ണ​ത്തി​ലാ​ണ് ഇ​ത് സ്ഥി​തി​ചെ​യ്യു​ന്ന​ത്.

ജ​ർ​മ​നി​യു​ടെ കി​ഴ​ക്ക​ൻ ഭാ​ഗം കടുത്ത ശൈ​ത്യ​കാ​ല​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്, ദി​വ​സ​ങ്ങ​ളാ​യി ത​ണു​ത്തു​റ​ഞ്ഞ കാ​ലാ​വ​സ്ഥ​യാ​ണ്. രാ​ജ്യാ​ന്ത​ര കേ​ന്ദ്ര​മാ​യ ഫ്രാ​ങ്ക്ഫ​ർ​ട്ട് വി​മാ​ന​ത്താ​വ​ളം ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും സ​മാ​ന കാ​ലാ​വ​സ്ഥ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

International

കം​ബോ​ഡി​യ-​താ​യ്‌ അ​തി​ർ​ത്തി വീ​ണ്ടും പു​ക​യു​ന്നു

ബാ​​​​ങ്കോ​​​​ക്ക്: കം​​​​ബോ​​​​ഡി​​​​യ-​​​​താ​​​​യ്‌​​​​ല​​​​ൻ​​​​ഡ് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ വീ​​​​ണ്ടും സം​​​​ഘ​​​​ർ​​​​ഷം രൂ​​​​ക്ഷ​​​​മാ​​​​കു​​​​ന്നു. അ​​​​ഞ്ചു പേർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ അ​​​​തി​​​​ർ​​​​ത്തി ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​ന്ന് ആ​​​​ളു​​​​ക​​​​ൾ കൂ​​​​ട്ട​​​​ത്തോ​​​​ടെ പ​​​​ലാ​​​​യ​​​​നം ചെ​​​​യ്തു​​​​തു​​​​ട​​​​ങ്ങി. ജൂ​​​​ലൈ​​​​യി​​​​ൽ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച ശേ​​​​ഷം ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലാ​​​​ണി​​​​ത്.

കം​​​​ബോ​​​​ഡി​​​​യ ഇ​​​​ന്ന​​​​ലെ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന​​​​താ​​​​യി താ​​​​യ്‌​​​​ലാ​​​​ന്‍​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. കം​​​​ബോ​​​​ഡി​​​​യ​​​​ന്‍ സൈ​​​​നി​​​​ക താ​​​​വ​​​​ള​​​​ങ്ങ​​​​ള്‍​ക്കു​​​​ നേ​​​​രേ താ​​​​യ്‌​​​​ലാ​​​​ന്‍​ഡും വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി.

അ​​​​തി​​​​ർ​​​​ത്തി​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​ന്പ​​തി​​നാ​​യി​​ര​​ത്തി​​ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ൾ പ​​​​ലാ​​​​യ​​​​നം ചെ​​​​യ്ത​​​​താ​​​​യി താ​​​​യ് സൈ​​​​ന്യം പ​​​​റ​​​​ഞ്ഞു, അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​തി​​​​ർ​​​​ത്തി ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലെ താ​​​​മ​​​​സ​​​​ക്കാ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ച്ച​​​​താ​​​​യി കം​​​​ബോ​​​​ഡി​​​​യ​​​​ൻ മ​​​​ന്ത്രി നെ​​​​ത് ഫീ​​​​ക്ത്ര പ​​​​റ​​​​ഞ്ഞു.

ത​​​​ങ്ങ​​​​ൾ സം​​​​ഘ​​​​ർ​​​​ഷം ആ​​​​ഗ്ര​​​​ഹി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നും രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ​​​​ര​​​​മാ​​​​ധി​​​​കാ​​​​രം സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും താ​​​​യ്‌​​​​ല​​​​ൻ​​​​ഡ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​നു​​​​തി​​​​ൻ ച​​​​ര​​​​ൺ​​​​വി​​​​രാ​​​​കു​​​​ൽ പ​​​​റ​​​​ഞ്ഞു. താ​​​​യ് അ​​​​ധി​​​​നി​​​​വേ​​​​ശ​​​​ക്കാ​​​​ർ പ്ര​​​​തി​​​​കാ​​​​ര ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നാ​​​​ണ് കം​​​​ബോ​​​​ഡി​​​​യ മു​​​​ൻ നേ​​​​താ​​​​വ് ഹു​​​​ൻ സെ​​​​ൻ ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന​​​​ത്.

ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യാ​​​​ണ് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ വീ​​​​ണ്ടും സം​​​​ഘ​​​​ർ​​​​ഷം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. കം​​​​ബോ​​​​ഡി​​​​യ​​​​ൻ സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ര​​​​ണ്ട് സൈ​​​​നി​​​​ക​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റ​​​​താ​​​​യും സൈ​​​​ന്യം തി​​​​രി​​​​ച്ച​​​​ടി​​​​ച്ച​​​​താ​​​​യും താ​​​​യ്‌​​​​ല​​​​ൻ​​​​ഡ് പ​​​​റ​​​​യു​​​​ന്നു. താ​​​​യ് സൈ​​​​ന്യ​​​​മാ​​​​ണ് ആ​​​​ദ്യം വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്ത​​​​തെ​​​​ന്നും തി​​​​രി​​​​ച്ച​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നു​​​​മാ​​​​ണ് കം​​​​ബോ​​​​ഡി​​​​യ പ​​​​റ​​​​യു​​​​ന്ന​​​​ത്.

Latest News

Corehub Up